Tuesday, February 2, 2016

പ്രണയത്തിൻറെ മനോഹരമായ ഭാഷ

...
നിന്നെ കൊതിതീരെ ചുംബിച്ചിരുന്ന ചുണ്ടുകളിൽ
യാത്രക്കു മുമ്പ് അവസാന ചുംബനം ഞാൻ തന്നപ്പോൾ .
നിന്റെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ
എനിക്ക് തുടക്കാൻ ആയില്ലേലും
നിന്റെ മടങ്ങി വരവും കാത്തു ഞാൻ ജീവിക്കും .....
വിരഹത്താ ൽ ഒന്നുറക്കെ കരയുവാനാഗ്രഹിച്ചിട്ടും,
വിതുമ്പുവാൻ പോലുമനുവാദമില്ലാത്ത,
ഹൃദയം നിരന്തരം ചിരിക്കുന്നു,
നിന്റെ സ്പർശനവും കാത്ത്......
നമ്മുടെ സ്നേഹത്തിൻ വാചാലതയ്കിടയിൽ
മഴതോർച്ച പോലെ..... മൗനം കയറി വരുമ്പോൾ
മഞ്ഞുതുള്ളിതൻ ചുംബനം കൊതിക്കുന്ന പുലരി തൻ
ആകാംഷയോടെ ... ഹ്രദയം പിടക്കുമ്പോൾ
മനസ്സിൽ നിന്റെ പാദസ്വരം കേട്ട് ജീവിക്കുന്നു ......
പ്രതീക്ഷകൾ ഇല്ലാതിരിക്കുമ്പോഴും യാദ്ഥാർത്യത്തിൻെറ കൈയ്പിലും ...
നിന്നെയും വരവും ഓർത്ത് ചുണ്ടിൽ പുഞ്ചിരി നിറയുന്നുണ്ടെങ്കിൽ അതായിരിക്കും
പ്രണയത്തിൻറെ മനോഹരമായ ഭാഷ
കാത്തിരിപ്പ്

Tuesday, January 26, 2016

tere bin jeena nahi o meri jaan e wafaa

I don't want to live without you, oh the love of my life.
I want to be with you all my life, I don't want to separate from you ever
I don't want to live without you, oh the love of my life
I've gotten all of life's happiness because I have you
You are my flesh, you are my soul, without you I am nothing
Listen closely to what the shallowness of breath is saying
I don't want to live without you, oh the love of my life..
I want to be with you all my life, I don't want to separate from you ever
I don't want to live without you, oh the love of my life
Every minute you are in my thoughts
Without you, this happiness, my love, is nothing
Come my dear, why do you test my patience?
I don't want to live without you, oh the love of my life.
I want to be with you all my life, I don't want to separate from you ever
I don't want to live without you, oh the love of my life

ഇന്നലെ

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ
പദമാടി തിരുമുടിയിൽ ഇന്നലെ രാവായ്
പാടി മറഞ്ഞു നിന്റെ അനാഥ മൌനം

Sunday, January 24, 2016

വിരഹം

പ്രവാസത്തിന്റെ കുപ്പായം ഞാൻ തൈപ്പിച്ചതല്ല എന്റെ കിനാവുകൾ കൊണ്ടുവന്നുതന്നതാണ്
പ്രവാസിഅയപ്പോൾ എന്റെ കിനാവ് വിരഹത്തിന്റെ മുറിപാടുകൾ കാണിച്ചു തന്നു
പക്ഷെ പ്രവാസം എനിക്ക് എണ്ണി മേടിക്കുന്ന പൈസ തന്നു വിരഹം താങ്ങാനുള്ള ധൈര്യം തന്നു
പ്രവാസത്തിന്റെ കുപ്പായം ഉരി മാറ്റിയാൽ ജീവിതമേ വിരഹം ആകും എനിക്ക്

Saturday, January 23, 2016

ചെമ്പകം

വീ ട്ടിലെ ചെമ്പകം പൂത്ത ദിവസം ആണ് നിന്നെ കണ്ടത്
നിന്റെ മുക്കുത്തി ആകും എന്റെ ചിന്തകൾക്ക് ഭാവം നല്കിയത്
നനുത്ത കൈവെള്ള ...
നുണകുഴി വിരിയ്ച്ച ചിരി ....
പാറി നടക്കുന്ന തലമുടി ...
കരിമഷി ഇട്ട കണ്ണുകൾ ...
എവിടെയോ നീ എന്റെ മനസിനെ കെട്ടീയിട്ടു
ചദനം തൊട്ടു നീ വരുമ്പോൾ .. ആരും കാണരുതേ എന്നു ആശിച്ചു
പിന്നീടു വെള്ളി കൊലുസിന്റെ ചിലംബടി ... എന്റെ മനസിന്റെ താളമായ് മാറി
നിന്റെ കരിമഷി എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഇ ലോകത്തിന്റെ നേറുകയ്യിൽ അയി നിന്ന് ഞാൻ
നിനക്കും ചെമ്പകത്തിന്റെ മണം ആയിരിന്നു
നിന്റെ നഖത്താൽ .. എന്റെ കയ്യിൽ ചോര പൊടിഞ്ഞപ്പോൾ
അതിന്റെ വേദന എന്നെ കുളിരണിയിച്ചു
രാത്രിയെ ഞാനും നീയും കളിയാക്കി
രാവ് മയങ്ങിപോയ്ട്ടും ... നമ്മൾ ഉണർന്നിരിന്നു
പിന്നീടുവന്ന പ്രഭാതങ്ങൾ നിന്ക്കുളള്ളതായിരിന്നു
മഞ്ഞും കുളിരും നമ്മൾക്ക് കൂട്ടു വന്നു
വസന്തം നിന്നെ ചാർത്താൻ പൂക്ക്ളുമായ് വന്നു
ചെറിയ ചാറ്റമഴ നമ്മെ അടുപ്പിച്ചപ്പോഴും
എവിടയോ നോവിന്റെ ഇടിമുഴക്കം ഞാൻ കേട്ടു
പിന്നീടു വന്ന ദിനങ്ങൾ വരൾ ച്ചുയുടെ ആയിരിന്നു
കടുത്ത ചൂടിൽ ദേഹം അല്ല ഹ്രദയമാണ്‌ ഉരുകിയത്
ആഞ്ഞടിച്ച പൊടികാറ്റിൽ നിന്നെ കാണാതെ അയി
വീട്ടിലെ ചെമ്പകത്തിന്റെ ചുവട്ടി ഇപ്പോൾ നിറയെ
കരിഞ്ഞുണങ്ങിയ പൂക്കൾ മാത്രം
>

Friday, January 22, 2016

ഗൂഗിൾ സേർച്ച്‌

രാത്രി ഒരുപാടു വൈകി രണ്ടിൽ പഠിക്കുന്ന മോളും
ഒരു പണിയും ഇല്ലാത്ത എന്റെ ഭാര്യയും കൂടി
കമ്പ്യുട്ടറിന്റെ മുന്നിൽ ഇരിക്കുന്നു
അതിശയവും അതുപോലെ അകാംഷയും കൂടി ഞാൻ പോയ്‌ നോക്കി
ഗൂഗിൾ സേർച്ച്‌ ചെയ്യുന്ന സസബ്ജെക്ട്റ്റ് കണ്ടു ഞാൻ തരിച്ചു പോയ്‌
"സ്കൂൾ പ്രൊജക്റ്റ്‌ ഔട്ട്സോര്‍സിംഗ് കമ്പനി"

Thursday, January 21, 2016

"അപ്പനും അമ്മയും "

പരിഭവം പറയാതെ ആവോളം സ്നേഹിക്കുന്ന...............
തിരിച്ചു കിട്ടാത്ത സ്നേഹത്തിനു .. കണക്കു ചോദിക്കാത്ത.............
എന്റെ മനസിന്റെ ഇഷ്ടങ്ങൾ ഞാൻ പോലും പറയാതെ അറിയുന്ന...............
ഞാൻ തിരിച്ചു മുഖം കറുപിച്ചാൽ ..നെഞ്ച് ഉരുകിപോകുന്ന..............
എന്റെ സ്വരം ഇടറിയാൽ .. തകര്ന്നു പോകുന്ന.............
എന്റെ കണ്ണ് നിറയുമ്പോൾ .. ഉള്ളിൽ കടൽ ഇരമ്പുന്ന............
എല്ലാം ചിരിയിൽ ഒതുക്കുന്ന..........
രണ്ടുപേരെയെ ഞാൻ കണ്ടിട്ടുള്ളു..........
"അപ്പനും അമ്മയും "