Monday, January 27, 2014

എന്റെയാത്മാവിന്റെ നഷ്ടം

ഒടുവിലീ സന്ധ്യയും യാത്ര പറയും എന്നില് ഒടുവിലത്തെ കവിതയും പൊലിയും അന്നാളിലെന് ഹൃദയതീരങ്ങളില് സഖീ നിന് മന്ദഹാസമാണന്ത്യ സ്വപ്നം കടവത്തു കളിവഞ്ചിയേറെയുണ്ടാ൦ എങ്കില്... അതിലൊന്ന് പോലും നമുക്ക് വേണ്ട തുഴയാം ഓടുങ്ങാത്തൊരാത്മദുഖത്തിന്റെ കടലാസുവഞ്ചികള് കണ്ണുനീരാല് ഒരു മാത്ര കൂടിയെന് അരികത്തു നില്ക്ക നീ ഒരു ജന്മമിനിയെനിക്കോര്മ്മിക്കുവാന് ഒരു വട്ടമെങ്കിലും നിന് വിരല്ത്തുമ്പിനാല് ഒരു വരിയെനിക്കായ് കുറിച്ചുവെയ്ക്കൂ കനവില് വിളിച്ചെന്റെ കരളില് തറപ്പിച്ചതെല്ലാമെനിക്കായ് പകര്ന്നു നല്ക ഇനിയോരര്ദ്ധക്ഷണം പോലുമാവില്ലെന്റെ മിഴികള്ക്കതിന് നീര് താങ്ങി നിര്ത്താന്. ഓര്മ്മയില് നിന്നെ വരച്ചിട്ട നാള് മുതല് ആരെന്നുമെന്തെന്നുമോര്ത്തില്ല ഞാന് ഇല്ലെനിക്കാഭിജാത്യത്തിന് തലപ്പാവും പറയാന് പഴയ പ്രതാപങ്ങളും ഇല്ലിട്ടുമൂടാന് അറകള് നിറയെ എന് മോഹങ്ങളല്ലാതെ വേറെയൊന്നും നിന്നോടെനിക്കുള്ള പ്രണയമാനെന്നുമെന് കുലവും മഹിമയും സമ്പാദ്യവും നീയെന്നിലര്പ്പിച്ച വിശ്വാസമാണെന്റെ സ്വപ്നകൊട്ടാരത്തിന് അടിവേരുകള് ആര് കേള്ക്കാന്? ഒക്കെ ഭ്രാന്തവിലാപങ്ങള് മാത്രമായ് ചുറ്റും മുഴങ്ങി നില്പ്പൂ എന്തിനടര്ത്തിമാറ്റി എന്നെ നിന്നില് നിന്നെന്നെക്കുമായീ കപടലോകം കള്ളസദാചാര നാട്യങ്ങളല്ലാതെ എന്തവര് നേടിയെന് ചുടുചോരയാല് ?? ജീവന്റെ ജീവനം നിന്നെയല്ലാതിന്നു വേറൊന്നുമാഗ്രഹിച്ചിട്ടില്ല ഞാന് പുതിയ രൂപങ്ങളില് നമ്മള്ക്കിടയിലായ് ഉയരുന്ന മതിലുകള് എത്രയെണ്ണം പ്രണയിച്ചു ചേരാന് കൊതിക്കുന്നവര്ക്കായി പ്രളയങ്ങള് മാത്രമാണെന്നുമെന്നും എന്റെയാത്മാവിന്റെ നഷ്ടം അതെന്നേക്കും എന്റേത് മാത്രമായ് തീര്ന്നിടട്ടെ ആത്മദുഃഖത്തിന്റെ കടലാസുതോണി....

No comments:

Post a Comment