Tuesday, January 26, 2016

tere bin jeena nahi o meri jaan e wafaa

I don't want to live without you, oh the love of my life.
I want to be with you all my life, I don't want to separate from you ever
I don't want to live without you, oh the love of my life
I've gotten all of life's happiness because I have you
You are my flesh, you are my soul, without you I am nothing
Listen closely to what the shallowness of breath is saying
I don't want to live without you, oh the love of my life..
I want to be with you all my life, I don't want to separate from you ever
I don't want to live without you, oh the love of my life
Every minute you are in my thoughts
Without you, this happiness, my love, is nothing
Come my dear, why do you test my patience?
I don't want to live without you, oh the love of my life.
I want to be with you all my life, I don't want to separate from you ever
I don't want to live without you, oh the love of my life

ഇന്നലെ

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ
പദമാടി തിരുമുടിയിൽ ഇന്നലെ രാവായ്
പാടി മറഞ്ഞു നിന്റെ അനാഥ മൌനം

Sunday, January 24, 2016

വിരഹം

പ്രവാസത്തിന്റെ കുപ്പായം ഞാൻ തൈപ്പിച്ചതല്ല എന്റെ കിനാവുകൾ കൊണ്ടുവന്നുതന്നതാണ്
പ്രവാസിഅയപ്പോൾ എന്റെ കിനാവ് വിരഹത്തിന്റെ മുറിപാടുകൾ കാണിച്ചു തന്നു
പക്ഷെ പ്രവാസം എനിക്ക് എണ്ണി മേടിക്കുന്ന പൈസ തന്നു വിരഹം താങ്ങാനുള്ള ധൈര്യം തന്നു
പ്രവാസത്തിന്റെ കുപ്പായം ഉരി മാറ്റിയാൽ ജീവിതമേ വിരഹം ആകും എനിക്ക്

Saturday, January 23, 2016

ചെമ്പകം

വീ ട്ടിലെ ചെമ്പകം പൂത്ത ദിവസം ആണ് നിന്നെ കണ്ടത്
നിന്റെ മുക്കുത്തി ആകും എന്റെ ചിന്തകൾക്ക് ഭാവം നല്കിയത്
നനുത്ത കൈവെള്ള ...
നുണകുഴി വിരിയ്ച്ച ചിരി ....
പാറി നടക്കുന്ന തലമുടി ...
കരിമഷി ഇട്ട കണ്ണുകൾ ...
എവിടെയോ നീ എന്റെ മനസിനെ കെട്ടീയിട്ടു
ചദനം തൊട്ടു നീ വരുമ്പോൾ .. ആരും കാണരുതേ എന്നു ആശിച്ചു
പിന്നീടു വെള്ളി കൊലുസിന്റെ ചിലംബടി ... എന്റെ മനസിന്റെ താളമായ് മാറി
നിന്റെ കരിമഷി എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഇ ലോകത്തിന്റെ നേറുകയ്യിൽ അയി നിന്ന് ഞാൻ
നിനക്കും ചെമ്പകത്തിന്റെ മണം ആയിരിന്നു
നിന്റെ നഖത്താൽ .. എന്റെ കയ്യിൽ ചോര പൊടിഞ്ഞപ്പോൾ
അതിന്റെ വേദന എന്നെ കുളിരണിയിച്ചു
രാത്രിയെ ഞാനും നീയും കളിയാക്കി
രാവ് മയങ്ങിപോയ്ട്ടും ... നമ്മൾ ഉണർന്നിരിന്നു
പിന്നീടുവന്ന പ്രഭാതങ്ങൾ നിന്ക്കുളള്ളതായിരിന്നു
മഞ്ഞും കുളിരും നമ്മൾക്ക് കൂട്ടു വന്നു
വസന്തം നിന്നെ ചാർത്താൻ പൂക്ക്ളുമായ് വന്നു
ചെറിയ ചാറ്റമഴ നമ്മെ അടുപ്പിച്ചപ്പോഴും
എവിടയോ നോവിന്റെ ഇടിമുഴക്കം ഞാൻ കേട്ടു
പിന്നീടു വന്ന ദിനങ്ങൾ വരൾ ച്ചുയുടെ ആയിരിന്നു
കടുത്ത ചൂടിൽ ദേഹം അല്ല ഹ്രദയമാണ്‌ ഉരുകിയത്
ആഞ്ഞടിച്ച പൊടികാറ്റിൽ നിന്നെ കാണാതെ അയി
വീട്ടിലെ ചെമ്പകത്തിന്റെ ചുവട്ടി ഇപ്പോൾ നിറയെ
കരിഞ്ഞുണങ്ങിയ പൂക്കൾ മാത്രം
>

Friday, January 22, 2016

ഗൂഗിൾ സേർച്ച്‌

രാത്രി ഒരുപാടു വൈകി രണ്ടിൽ പഠിക്കുന്ന മോളും
ഒരു പണിയും ഇല്ലാത്ത എന്റെ ഭാര്യയും കൂടി
കമ്പ്യുട്ടറിന്റെ മുന്നിൽ ഇരിക്കുന്നു
അതിശയവും അതുപോലെ അകാംഷയും കൂടി ഞാൻ പോയ്‌ നോക്കി
ഗൂഗിൾ സേർച്ച്‌ ചെയ്യുന്ന സസബ്ജെക്ട്റ്റ് കണ്ടു ഞാൻ തരിച്ചു പോയ്‌
"സ്കൂൾ പ്രൊജക്റ്റ്‌ ഔട്ട്സോര്‍സിംഗ് കമ്പനി"

Thursday, January 21, 2016

"അപ്പനും അമ്മയും "

പരിഭവം പറയാതെ ആവോളം സ്നേഹിക്കുന്ന...............
തിരിച്ചു കിട്ടാത്ത സ്നേഹത്തിനു .. കണക്കു ചോദിക്കാത്ത.............
എന്റെ മനസിന്റെ ഇഷ്ടങ്ങൾ ഞാൻ പോലും പറയാതെ അറിയുന്ന...............
ഞാൻ തിരിച്ചു മുഖം കറുപിച്ചാൽ ..നെഞ്ച് ഉരുകിപോകുന്ന..............
എന്റെ സ്വരം ഇടറിയാൽ .. തകര്ന്നു പോകുന്ന.............
എന്റെ കണ്ണ് നിറയുമ്പോൾ .. ഉള്ളിൽ കടൽ ഇരമ്പുന്ന............
എല്ലാം ചിരിയിൽ ഒതുക്കുന്ന..........
രണ്ടുപേരെയെ ഞാൻ കണ്ടിട്ടുള്ളു..........
"അപ്പനും അമ്മയും "

Monday, January 18, 2016

ശബ്ദം

എന്റെ വീട്ടിൽ നിന്ന് ഒരു ശബ്ദം മാത്രമേ ഉയർന്നു വന്നി ട്ടുള്ളു ....
പക്ഷേ
അന്ന് ....അന്ന് മാത്രം
അമ്മ ഉറക്കെ നിലവിളിക്കുന്നത് ഞാൻ കേട്ടു ....
ആ ശബ്ദം നിലച്ചപ്പോൾ

Sunday, January 17, 2016

തിരികെ പോകണം

തിരികെ വീണ്ടും ഓടിട്ട വീട്ടിൽ കയറണം
അടുക്കള്ളയിൽ അമ്മയുടെ കൂടെ കഥപറയണം
മെഴുകുപുരട്ടിയ തറയിൽ കിടകക്കണം
അമ്മിണി പശുവിനു പുല്ലുപറിക്കാൻ പോണം
അപ്പന്റെ കൂടെ ഷീറ്റടിക്കാൻ പോണം
അഴ്ച്ചവട്ടം തറവാട്ടിൽ ഒത്തുകൂടണം
അപ്പച്ചന് കാലിൽ എണ്ണ ഇട്ടു മിനുക്കണ്ണം
വലിയമ്മയുടെ കൂടെ രാത്രിയിൽ പ്രാർഥന ചൊല്ലണം
പഴയ വാക്കുകൾ ..പാട്ടുകൾ .. കേൾക്കണം
കൂട്ടരോത്ത് കുളത്തിൽ കുളികക്കന്നം
തിരികെ പോകണംഎന്റെ പഴയ കുട്ടിത്തതിലെയ്ക്ക്‌ ......

യാത്ര

ഒഴിവാക്കാൻ കഴിയാത്ത യാത്രക്ക് ഇന്നുമുതൽ ഞാൻ തയ്യാറെടുക്കുന്നു....
ഒരിക്കലും ഉണരാത്ത
ഒരിക്കലും മിഴി തുറക്കാത്ത
ഒരിക്കലും പുഞ്ചിരിക്കാത്ത
ഒരിക്കലും കരയാത്ത
അടർന്നു പോയ കഴിഞ്ഞ നിമിഷങ്ങളെ ഞാൻ ഓർക്കുന്നു
സുഖ ദുഃഖമെല്ലാം പങ്കുവെച്ചെയേൻപ്രിയ നിങ്ങളോട് യത്രപറയുന്നു
എങ്ങുനിന്നോ വെട്ടി പിടിച്ചുകൊണ്ടുവന്നത് വെറുതേവിടെ ഇട്ടിട്ടു പോകുന്നു
നഗ്നനായി വന്ന ഞാൻ
നഗ്നനായി പോകുന്നു
പോകുമ്പോൾ മനസ്സുപറയുന്നു
എന്തിനായിരിന്നു കഴിഞ്ഞുപോയ പടലപിണക്കങ്ങലും ... ദുര്‍മോഹവും
മനുഷ്യനായി പിറന്നുപോയ്
യാത്രക്ക് ഒരുങ്ങുക...

Wednesday, January 13, 2016

സത്യം

രണ്ട് സത്യമേ ജീവിതത്തിൽ എടുത്തിട്ടുള്ളൂ രണ്ടുപേരും
ആദ്യം...
ഇനി ഒരിക്കലും പിരിയില്ല
, അവസാനം....
ഇനി ഒരിക്കലും കാണില്ല
.

Tuesday, January 12, 2016

പ്രണയത്തിൻറെ അവശേഷിപ്പ്

ഭൂമിഉം ആകാശവും സംഗമിച്ച
തീവ്ര പ്രണയത്തിൻറെ അവശേഷിപ്പാകും
പുൽചെടിയിൽ കണ്ട പുലർകാല
മഞ്ഞുത്തുള്ളികൾ

ജനമാദിനാശംസകൾ

എന്റെ ആൽമാവിനു പുതിയ ആവരണം തന്ന ദൈവത്തിന് .....
എന്റെ ഭാഗ്യമായ് തീർന്ന അപ്പനും അമ്മക്കും ....
എനിക്ക് മുന്നേ വഴികാട്ടി അയി വന്ന കൂടെപിറപ്പിനു ....
എന്റെ ജീവിതത്തെ ഇത്ര ആക്കിയ അനുഭവങൾക്ക് ....
തറവാട്ടു പേരില് പിറന്ന കൂടപിറപ്പുകൽക്ക് ...
പിരിഞ്ഞും പൊട്ടിയുമായി കൂടി ചേരുന്ന സൌഹൃദങ്ങള്‍ക്ക്.......
അനുഗ്രഹവും അനുഭവും അയി തീർന്ന ഗുരുക്കന്മാർക്കും മുതിർന്നവർക്കും .....
ചേർത്തിട്ടും ചേരാത്ത അനുഭവങൽ തന്ന പ്രണയങ്ങൾക്ക് .....
ഞാൻ തേടി നടന്ന ദൈവ ദാനമായ എന്റെ പകുതി ജീവനു.....
എന്റെ പേര്‌ പ്രപഞ്ചത്തിൽ എഴുതാൻ വന്ന കുഞ്ഞു മക്കൾക്ക്‌ .......
അറിയാതെ വന്നു ചേരുന്ന വിസ്തരിക്കാൻ കഴിയാത്ത ബന്ധങ്ങൾക്ക്.....
പഴയ ഓർമകൾക്ക് ....
നല്ല നിമിഷങ്ങൾക്ക്....
പുതിയ പ്രതീക്ഷകൾക്ക് ....
ഉള്ളിലൊതുക്കിയ ദുക്കങ്ങൾക്ക്..
പുറമേ കാണാത്ത പുഞ്ചിരിക്ക്.. .
കവിൾ തടത്തെ നനയിച്ച കണ്നിരിനു..
അറിയാതെ ചെതുപോയ തെറ്റുകൾക്കു...
ഇപ്പോൾ ഉള്ളിലേയ്ക്ക് പോയ ശ്വാസത്തിന്...
ജീവൻ നിലനിർത്തുന്ന മറ്റുളവരുടെ പ്രാർത്ഥനക്ക്...
എല്ലാം കടപ്പാടിൽ തീർത്ത ജീവിടമാം എനിക്ക് ഞാൻ എന്തേ ആശംസിക്കുന്നു ജന്മദിനത്തിൽ....
ഏപ്പോൾ കൊഴിയാവുന്ന ഇല അയ ഞാൻ ഏന്നിൽ വന്നു ചേർന്ന
ഈ തളിര്കാറ്റും നിൾങ്ങൾക്ക് നല്കുന്നു .....
ഏകാന്തതയിൽ ഒന്നും പുതുമ അല്ലാത്ത എന്റെ ഇ ജന്മദിനവും കടന്നുപോകും ഇന്നലെ പോലെ ഇന്നു പോലെ ഇനി നാളെയും പോലെ...
കടപ്പാടുകൾ മാത്രം ബാക്കി അയി തീരും !!!!!

Monday, January 11, 2016

അവന്റെ ദുഖം

അവള് അവനെ വിട്ടു പോയതിൽ അല്ല അവന്റെ ദുഖം ..
അവൻ നല്കിയ സ്നേഹം ലോകത്തിൽ എവിടെ പോയാലും അവൾക്കു കിട്ടില്ലാ അതറിയാം അവനു
എല്ലാവരും ഉപേക്ഷിച്ചു വന്നാലും ഞാൻ തന്നെ സ്വീകരിക്കണമല്ലൊ അതായിരിന്നു അവന്റെ ദുഖം

ജനമദിനം

13 വയസു ഉള്ളപോൾ മുതൽ ഓരോ ജന്മദിനത്തിനും ഞാൻ മസിൽ കോരി ഇട്ടു പതിമൂന്നു വയസു അയി ...
പതിനാല് വയസു അയി ...
ഇരുപതു അയി ..
ഇരുപതു എട്ട് അയി ....
ഇനി മുപതി നാലു ആകാൻ മണിക്കൂര് മാത്രം മാത്രം ബാക്കി .....
ഇനിമുതൽ ഒരു വാക്ക് മാത്രം ഞാൻ എഴുതും
വയസായി

വേലക്കാരി

അവധി കഴിഞ്ഞു വീട്ടിലെങ്ങാനും ഇരിന്നു രണ്ടെണ്ണം അടിക്കണം എന്ന് കരുതി പരതി നിക്കുമ്പോൾ കുപ്പികണ്ടാൽ പെണ്ണുമ്പിള്ള എടുത്ത് കമിഴ്ത്തികളയുന്ന സാഹചര്യം,
അടിക്കുന്നതെങ്ങാനും കണ്ടാൽ കൂമ്പിനിടി,
പട്ടിണിക്കിടൽ,
വീട്ടിലെ പാചകം നിറുത്തി,
പെട്ടിയും, കുട്ടിയേയുമെടുത്ത് സ്വന്തം വീട്ടിൽ പോകൽ
തുടങ്ങി ക്രിയാത്മകമായ ഭീഷണിമുറകളാൽ കാലങ്ങളായി മനനം ചെയ്ത് മെരുക്കിയെടുക്കപ്പെട് പോയ എനിക്ക്
അവസാനം ദൈവം കൊണ്ടുവന്ന നിദി ആകും വേലക്കാരി ...
ഫുഡ്‌ എകിലും കിട്ടുമല്ലോ

Saturday, January 9, 2016

മുറിയാത്ത ഇഷ്ടങ്ങൾ

ചിലരെ കാണുമ്പോൾ എവിടെയോ മനസ്സിൽ കോറിയിട്ട മുഖം പോലെ വരും.
അവരെ കേള്ക്കാൻ നാം അറിയാതെ ഇരുന്നു കൊടുക്കും
നമ്മൾ എപ്പോളോ കള്ളത്തരത്തിന്റെ പുറംചട്ട എടുത്തു മാറ്റി
പൂര്ണ നഗ്നനായി നിന്ന് പോകും അവരുടെ മുന്പിൽ
അവരുടെ സങ്കടങ്ങൾ നമ്മുടെ അയി തീരും
അവരുടെ സന്തോഷം നാം ഒരുമിച്ചു ആഘോഷിക്കും
ഒടുവിൽ ഒരുനാൾ ഒരു ചെറിയ അകല്ച്ചയെന്നു തോന്നുമ്പോൾ ...
അവരുടെ സാമീപ്യം ഇല്ലാതെ ആകുമ്പോൾ
പുക നിറഞ്ഞ ഇരുട്ടു മുറിയിൽ ഒറ്റപെട്ടു പോയതു പോലെ തോന്നും
അതിന്റെ നീറൽ കൊണ്ടാകും കണ്ണ്‍ അറിയാതെ നിറയുന്നത്
ചില ബന്ധങൾ സുഖം തരുന്ന വേദന ആണ് .. എത്ര അകന്നു പോയാലും

പരിഭവം

കല്യാണം കഴിഞ്ഞു 6 വര്ഷം ആയപ്പോൾ അവൾ പറഞ്ഞു ...
നമുക്കിടയിൽ സ്നേഹതിന്റെ കുളിര് ഇല്ല ഏന്നു ...
എന്റെ മനസ് പറഞ്ഞു ഇപ്പോൽ ആണ് ...
കള്ളത്തരം ഇല്ലാത്ത ജീവിധം ആയതു ...

വാക്കിന്റെ മരണം

നിനക്കും എനിക്കും ഇടയിലുള്ള ദൂരം
എന്റെ ഒരു വാക്കാൽ തീർത്തതാണ് ...
നിനെക്ക് ഏന്നയോ ... എനിക്ക് നിന്നയോ .. മറക്കാൻ കഴിയില്ല
അതാണ് ഏന്റെ വാക്കിന്റെ മരണം