മുറിയാത്ത ഇഷ്ടങ്ങൾ
ചിലരെ കാണുമ്പോൾ എവിടെയോ മനസ്സിൽ കോറിയിട്ട മുഖം പോലെ വരും.
അവരെ കേള്ക്കാൻ നാം അറിയാതെ ഇരുന്നു കൊടുക്കും
നമ്മൾ എപ്പോളോ കള്ളത്തരത്തിന്റെ പുറംചട്ട എടുത്തു മാറ്റി
പൂര്ണ നഗ്നനായി നിന്ന് പോകും അവരുടെ മുന്പിൽ
അവരുടെ സങ്കടങ്ങൾ നമ്മുടെ അയി തീരും
അവരുടെ സന്തോഷം നാം ഒരുമിച്ചു ആഘോഷിക്കും
ഒടുവിൽ ഒരുനാൾ ഒരു ചെറിയ അകല്ച്ചയെന്നു തോന്നുമ്പോൾ ...
അവരുടെ സാമീപ്യം ഇല്ലാതെ ആകുമ്പോൾ
പുക നിറഞ്ഞ ഇരുട്ടു മുറിയിൽ ഒറ്റപെട്ടു പോയതു പോലെ തോന്നും
അതിന്റെ നീറൽ കൊണ്ടാകും കണ്ണ്‍ അറിയാതെ നിറയുന്നത്
ചില ബന്ധങൾ സുഖം തരുന്ന വേദന ആണ് .. എത്ര അകന്നു പോയാലും
No comments:
Post a Comment