Tuesday, January 12, 2016

ജനമാദിനാശംസകൾ

എന്റെ ആൽമാവിനു പുതിയ ആവരണം തന്ന ദൈവത്തിന് .....
എന്റെ ഭാഗ്യമായ് തീർന്ന അപ്പനും അമ്മക്കും ....
എനിക്ക് മുന്നേ വഴികാട്ടി അയി വന്ന കൂടെപിറപ്പിനു ....
എന്റെ ജീവിതത്തെ ഇത്ര ആക്കിയ അനുഭവങൾക്ക് ....
തറവാട്ടു പേരില് പിറന്ന കൂടപിറപ്പുകൽക്ക് ...
പിരിഞ്ഞും പൊട്ടിയുമായി കൂടി ചേരുന്ന സൌഹൃദങ്ങള്‍ക്ക്.......
അനുഗ്രഹവും അനുഭവും അയി തീർന്ന ഗുരുക്കന്മാർക്കും മുതിർന്നവർക്കും .....
ചേർത്തിട്ടും ചേരാത്ത അനുഭവങൽ തന്ന പ്രണയങ്ങൾക്ക് .....
ഞാൻ തേടി നടന്ന ദൈവ ദാനമായ എന്റെ പകുതി ജീവനു.....
എന്റെ പേര്‌ പ്രപഞ്ചത്തിൽ എഴുതാൻ വന്ന കുഞ്ഞു മക്കൾക്ക്‌ .......
അറിയാതെ വന്നു ചേരുന്ന വിസ്തരിക്കാൻ കഴിയാത്ത ബന്ധങ്ങൾക്ക്.....
പഴയ ഓർമകൾക്ക് ....
നല്ല നിമിഷങ്ങൾക്ക്....
പുതിയ പ്രതീക്ഷകൾക്ക് ....
ഉള്ളിലൊതുക്കിയ ദുക്കങ്ങൾക്ക്..
പുറമേ കാണാത്ത പുഞ്ചിരിക്ക്.. .
കവിൾ തടത്തെ നനയിച്ച കണ്നിരിനു..
അറിയാതെ ചെതുപോയ തെറ്റുകൾക്കു...
ഇപ്പോൾ ഉള്ളിലേയ്ക്ക് പോയ ശ്വാസത്തിന്...
ജീവൻ നിലനിർത്തുന്ന മറ്റുളവരുടെ പ്രാർത്ഥനക്ക്...
എല്ലാം കടപ്പാടിൽ തീർത്ത ജീവിടമാം എനിക്ക് ഞാൻ എന്തേ ആശംസിക്കുന്നു ജന്മദിനത്തിൽ....
ഏപ്പോൾ കൊഴിയാവുന്ന ഇല അയ ഞാൻ ഏന്നിൽ വന്നു ചേർന്ന
ഈ തളിര്കാറ്റും നിൾങ്ങൾക്ക് നല്കുന്നു .....
ഏകാന്തതയിൽ ഒന്നും പുതുമ അല്ലാത്ത എന്റെ ഇ ജന്മദിനവും കടന്നുപോകും ഇന്നലെ പോലെ ഇന്നു പോലെ ഇനി നാളെയും പോലെ...
കടപ്പാടുകൾ മാത്രം ബാക്കി അയി തീരും !!!!!

No comments:

Post a Comment