വീ ട്ടിലെ ചെമ്പകം പൂത്ത ദിവസം ആണ് നിന്നെ കണ്ടത് നിന്റെ മുക്കുത്തി ആകും എന്റെ ചിന്തകൾക്ക് ഭാവം നല്കിയത് നനുത്ത കൈവെള്ള ... നുണകുഴി വിരിയ്ച്ച ചിരി .... പാറി നടക്കുന്ന തലമുടി ... കരിമഷി ഇട്ട കണ്ണുകൾ ... എവിടെയോ നീ എന്റെ മനസിനെ കെട്ടീയിട്ടു ചദനം തൊട്ടു നീ വരുമ്പോൾ .. ആരും കാണരുതേ എന്നു ആശിച്ചു പിന്നീടു വെള്ളി കൊലുസിന്റെ ചിലംബടി ... എന്റെ മനസിന്റെ താളമായ് മാറി നിന്റെ കരിമഷി എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഇ ലോകത്തിന്റെ നേറുകയ്യിൽ അയി നിന്ന് ഞാൻ നിനക്കും ചെമ്പകത്തിന്റെ മണം ആയിരിന്നു നിന്റെ നഖത്താൽ .. എന്റെ കയ്യിൽ ചോര പൊടിഞ്ഞപ്പോൾ അതിന്റെ വേദന എന്നെ കുളിരണിയിച്ചു രാത്രിയെ ഞാനും നീയും കളിയാക്കി രാവ് മയങ്ങിപോയ്ട്ടും ... നമ്മൾ ഉണർന്നിരിന്നു പിന്നീടുവന്ന പ്രഭാതങ്ങൾ നിന്ക്കുളള്ളതായിരിന്നു മഞ്ഞും കുളിരും നമ്മൾക്ക് കൂട്ടു വന്നു വസന്തം നിന്നെ ചാർത്താൻ പൂക്ക്ളുമായ് വന്നു ചെറിയ ചാറ്റമഴ നമ്മെ അടുപ്പിച്ചപ്പോഴും എവിടയോ നോവിന്റെ ഇടിമുഴക്കം ഞാൻ കേട്ടു പിന്നീടു വന്ന ദിനങ്ങൾ വരൾ ച്ചുയുടെ ആയിരിന്നു കടുത്ത ചൂടിൽ ദേഹം അല്ല ഹ്രദയമാണ് ഉരുകിയത് ആഞ്ഞടിച്ച പൊടികാറ്റിൽ നിന്നെ കാണാതെ അയി വീട്ടിലെ ചെമ്പകത്തിന്റെ ചുവട്ടി ഇപ്പോൾ നിറയെ കരിഞ്ഞുണങ്ങിയ പൂക്കൾ മാത്രം >
Saturday, January 23, 2016
ചെമ്പകം
Subscribe to:
Post Comments (Atom)

No comments:
Post a Comment